മേപ്പയ്യൂർ: അരിക്കുളത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ബാബുരാജ് പ്രഖ്യാപിച്ചു. പ്രസിഡന്റ് എ.എം സുഗതൻ അദ്ധ്യക്ഷത വഹിച്ചു. അഷിത പ്രതിജ്ഞ ചൊല്ലി. കെ.പി രജിനി റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾക്ക്ആദരവും ഹരിത അയൽസഭക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എ.സി. ബാലകൃഷ്ണൻ, ഇ. രാജൻ, ടി.ടി. ശങ്കരൻ നായർ, സി. വിനോൻ, ബിന തൈക്കണ്ടി, കെ. അഭിനീഷ്, എം. പ്രകാശൻ, എൻ.വി. നജീഷ് കുമാർ, എൻ.എം. ബിനിത, ടി. രജില, എ.ഇന്ദിര, എ.എസ്. ശ്രീവിദ്യ, എച്ച്.സി. പ്രിനിഷ് കുമാർ, ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |