ബാലുശ്ശേരി : ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ല നേതൃയോഗം ബാലുശ്ശേരിയിൽ മുൻ മലപ്പുറം ജില്ല പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവായിരുന്ന അഹല്യാ ശങ്കറിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു .കോഴിക്കോട് റൂറൽ ജില്ല പ്രസിഡന്റ് ടി.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.വി .രാജൻ, മേഖല അദ്ധ്യക്ഷൻ ടി.പി ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗം ശശീന്ദ്രൻ, ബി.ജെ.പി നേതാക്കളായ ടി.ബാലസോമൻ, രാജേഷ് കായണ്ണ, ടി.എ. നാരായണൻ, ബബീഷ് ഉണ്ണികുളം, രാജേന്ദ്രൻകുളങ്ങര, ജയപ്രകാശ് തിരുവമ്പാടി, മനോജ് നടുകണ്ടി, ബൈജു കല്ലടികുന്ന്, കെ. ഭാസ്കരൻ, ഷാനവാസ് കരിഞ്ചോല, ഷാൻ കട്ടിപ്പാറ, ബിന്ദു ചാലിൽ, മുഹമ്മദ് റിഷാൽ, ഷെയ്ക്ക് ഷാഹിദ് എന്നിവർ പ്രസംഗിച്ചു. സിപി സതീഷ് സ്വാഗതവും പ്രമോദ് ശിവപുരം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |