SignIn
Kerala Kaumudi Online
Thursday, 22 October 2026 11.02 PM IST

ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗത്തിന് തുടക്കം

news-
ചാരുത ചാരിറ്റബിൾ പ്രവർത്തകർ ന്യൂട്രീഷ്യൻ കിറ്റ് സമർപ്പിക്കുന്നു.

കുറ്റ്യാടി: സമഗ്ര ശിക്ഷ കുന്നുമ്മൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ ക്ലിനിക്കൽ ന്യൂട്രീഷൻ ഡിപ്പാർട്ട്മെന്റിന് തുടക്കം കുറിച്ചു. ചാരുത ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ സേവനം ലഭ്യമാവും. സമഗ്രശിക്ഷാ കോഴിക്കോട് ഡി.പി.സി ഡോ. അബ്ദുൾ ഹക്കിം ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബി.പി.സി എം.ടി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ട്രെയിനർ എ.റഷീദ് സ്വാഗതം പറഞ്ഞു. ചാരുത ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.പി റഫീഖ്, സെക്ര ട്ടറി പി അശോകൻ എന്നിവർ പങ്കെടുത്തു. ഡയറ്റീഷ്യൻ ബിൻഷ പദ്ധതി വിശദീകരിച്ചു. ദിനേശൻ, സനൂപ് സി എൻ , ദീപേഷ് വി.പി , സുനിൽ കുമാർ കെ സി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL