വടകര: നഗരസഭ സാക്ഷരത മിഷൻ പത്താം തരം തുല്യത ബാച്ചിന്റെയും ഹയർസെക്കൻഡറി, പച്ചമലയാളം കോഴ്സിന്റെയും രജിസ്ട്രേഷൻ ഉദ്ഘാടനവും റംസാൻ, വിഷു, ഈസ്റ്റർ സംഗമവും ഗവ. സംസ്‌കൃതം ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. വടകര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധുപ്രേമൻ ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി തുല്യത അദ്ധ്യാപകൻ സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. പത്താം തരം തുല്യത സെന്റർ കോ ഓർഡിനേറ്റർ റീന കെ കെ, പ്രേരക്മാരായ ശ്രീജ ഒ പി, ജിഷ എൻ, അദ്ധ്യാപകരായ രാജൻ ടി.പി, ശരണ്യ വി.കെ, മുഹമ്മദ് റഫീഖ്, സുലൈമാൻ ജെ.എം, ബിന്ദു എം.എൻ, തുല്യത ക്ലാസ് ലീഡർമാർ എന്നിവർ പ്രസംഗിച്ചു. സാക്ഷരത മിഷൻ പ്രേരക് രസിത വി സ്വാഗതവും നോഡൽ പ്രേരക് ഷാജി എം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |