SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

ഡോ.എം.പി മോഹൻദാസിനെ അനുമോദിച്ചു 

lockel
അരുണോദയ യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ എം പി മോഹൻദാസിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ഒരുക്കിയ അനുമോദന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ഒ പി രാജൻ ഉപഹാരം കൈമാറുന്നു

രാമനാട്ടുകര: അരുണോദയ യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ കരിങ്കല്ലായി ഗവ. എ.യു.പി സ്കൂൾ റിട്ട അദ്ധ്യാപകനും രാമനാട്ടുകരയിലെ വ്യാപാരിയും ആയ എം.പി മോഹൻദാസിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് അനുമോദിച്ചു, മണ്ഡലം പ്രസിഡന്റ് ഒ.പി. രാജൻ ഉപഹാരം കൈമാറി. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ അദ്ധ്യക്ഷത വഹിച്ചു, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര, കെ.കെ വിനോദ് കുമാർ, കെ.കെ ശിവദാസ്, അസ്ലം പാണ്ടികശാല, ടി.കെ രാമദാസ്, സി ദേവൻ, സി സന്തോഷ്‌ കുമാർ,സി.പി അജയകുമാർ, പി.പി ബഷീർ,നീന അജിത്ത് എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL