SignIn
Kerala Kaumudi Online
Thursday, 22 October 2026 4.41 PM IST

പഠനോപകരണ വിതരണം

kunnamangalamnews
കാരന്തൂർ എ എം എൽ പി സ്ക്കുളിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന പഠനോപകരണങ്ങൾ എം കെ രാഘവൻ എം.പി വിതരണം ചെയ്യുന്നു

കുന്ദമംഗലം: കാരന്തൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയും രാഷ്ട്രീയ -സാമൂഹ്യ പ്രവർത്തകനുമായ അബ്ദുറഹിമാൻ ഇടക്കുനിയാണ് പഠനോപകരണങ്ങൾ നൽകിയത്. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ, സി. വി സംജിത്ത്, സ്കൂൾ മാനേജർ എം ബിരാൻ ഹാജി, പി.ടി.എ പ്രസിഡന്റ് എം.സി ഹാരിസ് എന്നിവർ പ്രസംഗിച്ചു. എം പി ഫണ്ടിൽ നിന്ന് സ്കൂൾ ഡിജിറ്റൽ ക്ലാസ് മുറിക്ക് രണ്ട് ലാപ്ടോപ്പുകൾ അനുവധിച്ചതായി എം. കെ രാഘവൻ എം.പി പ്രഖ്യാപിച്ചു. കെ ബഷീർ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി നജ്മ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL