SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

കുട്ടികളടക്കം 16 പേർക്ക്‌ തെരുവുനായയുടെ കടിയേറ്റു കുരയില്ല, ചാട്ടമില്ല പിന്നിലെത്തി ഒറ്റക്കടി

juyhg
തെ​രു​വു​നാ​യ​ ​ക​ടി​യേ​റ്റ് ​കോ​ഴി​ക്കോ​ട് ​ന​ട​ക്കാ​വ് ​ഗേ​ൾ​സ് ​സ്കൂ​ളി​ന്റെ​ ​സ​മീ​പ​ത്തു​ ​നി​ന്ന് ​കോ​ഴി​ക്കോ​ട് ​ബീ​ച്ചാ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ക്കെ​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥി​കൾ

കോഴിക്കോട്: തെരുവുനായകളെ പേടിച്ച് വഴിനടക്കാനാവുന്നില്ല; സ്‌കൂൾ കുട്ടികളടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 പേരെയാണ് ഇന്നലെ നായകടിച്ചത്. ന​ഗ​ര​ത്തി​ൽ​ ​വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി​ ​തെ​രു​വു​നാ​യ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ 16​ ​പേ​ർ​ക്ക് ​പ​രി​ക്ക്.​ ​ക്രി​സ്ത്യ​ൻ​ ​കോ​ളേ​ജ്,​ ​ഈ​സ്റ്റ്‌​ ​ന​ട​ക്കാ​വ് ​ബ​സ് ​സ്റ്റോ​പ്പ്‌,​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​രം,​ ​അ​ത്തോ​ളി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​തെ​രു​വു​നാ​യ​ ​അ​ക്ര​മ​മു​ണ്ടാ​യ​ത്.​ ​

ആഫിയ (20), കണ്ണാടിക്കൽ സ്വദേശിനി ഹിബ (16), അത്തോളി സ്വദേശി സാമിക്കുട്ടി ( 61), ഒളവണ്ണ സ്വദേശി മുഹമ്മദ് ഷഹീം (25), ചെറുകുളം സ്വദേശി ജിഷ്ണു (24), വലിയങ്ങാടി സ്വദേശി പട്ടൻ ബെെസൂക്കൻ കാക്ക (65), കക്കോടി സ്വദേശി പ്രേമൻ (70), നടക്കാവ് സ്വദേശിനി സിയ മെഹർ (13), കുന്ദമംഗലം സ്വദേശിനി അഷിന ഫാത്തിമ (12), നടക്കാവ് സ്വദേശിനി നഹാന (22), കരുവിശ്ശേരി സ്വദേശി ഫർഫീം (21), കു​ണ്ടു​ങ്ങ​ൽ​ ​സ്വ​ദേ​ശി​ ​യാ​ക്കൂ​ബ് ​(34​),​ ​മാ​വൂ​ര്‍​ ​റോ​ഡ് ​സ്വ​ദേ​ശി​ക​ളാ​യ​ ​ചി​ത്തി​ര​ ​(26​),​ ​അ​മ​ൽ​ ​രാ​ജ് ​(26​),​ ​പ​ട്ട​ര്‍​പാ​ലം​ ​സ്വ​ദേ​ശി​നി​ ​ഷെ​യ്ന​ ​(47​)​ ​എന്നിവർക്കാണ് കടിയേറ്റത്. എല്ലാവരും ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. നടക്കാവ് ഗവ. ഗേൾസ് എച്ച്.എസ്.എസിലെ എട്ടും ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളായ അഷിന ഫാത്തിമക്കും സിയ മെഹറിനും ഈസ്റ്റ് നടക്കാവ് ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ചാണ് കടിയേറ്റത്. കഴിഞ്ഞ ദിവസവും മൂന്ന് പേർ തെരുവുനായയുടെ കടിയേറ്റ് ബീച്ചാശുപത്രിയിൽ ചികിത്സ നേടിയതായി ആശുപത്രി ജീവനക്കാർ പറഞ്ഞു.

പൊലീസ് നിർദേശം നൽകി, ടീച്ചർമാരെ കാവൽ നിർത്തി, എന്നിട്ടും രക്ഷയില്ല

നടക്കാവ്, ക്രിസ്ത്യൻ കോളേജ് പരിസരത്ത് തെരുവുനായ്ക്കളുണ്ടെന്ന വിവരം രാവിലെ തന്നെ നടക്കാവ് പൊലീസ് സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. അതിനാൽ സ്കൂൾ വിടുന്ന സമയത്ത് ഗേറ്റ് പരിസരത്തുൾപ്പടെ അദ്ധ്യാപകരുമുണ്ടായിരുന്നു.

ഈസ്റ്റ് നടക്കാവ് ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് നടക്കാവ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കടിയേറ്റത്. ഇവരെ അദ്ധ്യാപകർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുരയ്ക്കുക പോലും ചെയ്യാതെ പിന്നിൽവന്ന് കാലിൽ കടിക്കുകയായിരുന്നു. ചവിട്ടിയപ്പോഴാണ് കാലിൽ നിന്നും വിട്ടതെന്നും അഷിന ഫാത്തിമ പറഞ്ഞു. ഇന്നേ വരെ സ്കൂൾ പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യം ഉണ്ടായിട്ടില്ലെന്ന് പി.ടി.എ പ്രസിഡന്റ് എൻ. മുനീർ പറഞ്ഞു. നായയെ പിടികൂടാനായി വെെകുന്നേരം മുതൽ ടി.ഡി.ആർ.എഫ് സംഘം സ്ഥലത്തുണ്ടായിരുന്നു.

നാ​യ​ക്ക് ​പേ​വി​ഷ​ബാധ

പ​യ്യോ​ളി​:​ ​പ​യ്യോ​ളി​ ​ടൗ​ണി​ൽ​ ​യു​വ​തി​യ​ട​ക്കം​ ​നാ​ലോ​ളം​ ​പേ​രെ​ ​ക​ടി​ച്ച​ ​തെ​രു​വു​നാ​യ​യു​ടെ​ ​പോ​സ്റ്റ്മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ടി​ലാ​ണ് ​പേ​വി​ഷ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​പ​യ്യോ​ളി​ ​ന​ഗ​ര​സ​ഭ​ ​ആ​രോ​ഗ്യ​ ​വി​ഭാ​ഗ​ത്തി​ൻ്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ണ്ണൂ​രി​ലെ​ ​ജി​ല്ലാ​ ​വെ​റ്റ​റി​ന​റി​ ​സെ​ൻ​റ​റി​ൽ​ ​പോ​സ്റ്റ്മോ​മോ​ർ​ട്ട​ത്തി​നാ​യി​ ​അ​യ​ച്ചി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ശ​നി,​ ​ഞാ​യ​ർ​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​നാ​ലോ​ളം​ ​പേ​രെ​യാ​ണ് ​നാ​യ​ ​ക​ടി​ച്ച​ത്.​ ​ര​ണ്ടി​ല​ധി​കം​ ​തെ​രു​വു​നാ​യ​ക​ൾ​ക്കും​ ​വ​ള​ർ​ത്തു​മൃ​ഗ​ത്തി​നും​ ​ക​ടി​യേ​റ്റ​താ​യും​ ​പ​റ​യു​ന്നു​ണ്ട്.​ ​നാ​ട്ടു​കാ​ർ​ ​ടി.​ഡി.​ആ​ർ.​എ​ഫ് ​വ​ള​ണ്ടി​യ​ർ​മാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പ​യ്യോ​ളി​ ​ബ​സ് ​സ്റ്റാ​ൻ്റി​ന് ​സ​മീ​പ​ത്തു​ ​നി​ന്ന് ​നാ​യ​യെ​ ​പി​ടി​കൂ​ടി​യെ​ങ്കി​ലും​ ​ച​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL