SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 AM IST

ബ്രെയിൽ സാക്ഷരത രൂപരേഖ പ്രകാശനം

brail
രൂപരേഖ എൽ.എസ്.ജി.ഡി ജില്ല ജോയന്റ് ഡയറക്ടർ പി.ടി. പ്രസാദ് സാക്ഷരത മിഷൻ കോ ഓർഡിനേറ്റർ പി.വി. ശാസ്ത പ്രസാദിന് നൽകി പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷൻ, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അദ്ധ്യാപക ഫോറവുമായി ചേർന്ന് തയ്യാറാക്കിയ ബ്രെയിൽ സാക്ഷരത മാതൃക പദ്ധതിയുടെ രൂപരേഖ സാക്ഷരത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.വി ശാസ്തപ്രസാദിന് എൽ.എസ്.ജി.ഡി ജോ. ഡയറക്ടർ പി.ടി പ്രസാദ് പ്രകാശനം ചെയ്തു. ജില്ല ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ് അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നൂറ് ശതമാനം കാഴ്ച പരിമിതിയുള്ളവരെ കണ്ടെത്തി പ്രത്യേക സോഫ്ട് വെയർ ഇൻസ്റ്റാൾ ചെയ്ത് ലാപ്ടോപ് ലഭ്യമാക്കി പരിശീലനം നൽകുന്നതാണ് പദ്ധതി. കാഴ്ച പരിമിതർക്ക് ദൈനംദിന, ഓഫീസ് പ്രവർത്തനങ്ങൾ പരസഹായം കൂടാതെ നിർവഹിക്കാൻ ഇതുവഴി സാധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ദീപ്തി ബ്രെയിൽ സാക്ഷരത പദ്ധതിയിൽ ചേർന്ന് ലിപി പഠിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL