SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

കെ.എസ്.ടി.യു കുറ്റവിചാരണ

lockel
പടം. ഫറോക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ കെ.എസ്.ടി.യു സംഘടിപ്പിച്ച കുറ്റ വിചാരണ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് പി.കെ അസീസ് ഉദ്ഘാടനം ചെയ്യുന്നു.

ഫറോക്ക് : വിദ്യാഭ്യാസ മേഖലയിലെ അ​ദ്ധ്യാപക ദ്രോഹ നടപടികൾക്കെതിരെ കെ.എസ്.ടി.യു സംഘടിപ്പിച്ച കുറ്റവിചാരണ ഫറോക്ക് എ.ഇ.ഒ ഓഫീസിനു മുന്നിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പി.കെ അസീസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ടി സുഹൈൽ അദ്ധ്യക്ഷ വഹിച്ചു.​ അവകാശ പത്രിക എ.ഇ.ഒയ്ക്ക് സമർപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി അബ്ദുൽ നാസർ, കോഴിക്കോട് റവന്യൂ ജില്ലാ സെക്രട്ടറി വി.പി.എ ജലീൽ, ഉപജില്ലാ സെക്രട്ടറി കെ ഫസലുറഹ്മാൻ, ജോ. സെക്രട്ടറി എം. ജഹാഷലി എന്നിവർ പ്രസംഗിച്ചു. ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ഭിന്നശേഷി നിയമനത്തിന്റെ പേരിൽ കെട്ടിക്കിടക്കുന്ന നിയമന അംഗീകാര ഫയലുകൾ തീർപ്പാക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL