SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

മേഖലാ ചലച്ചിത്രോത്സവത്തിൽ ഇന്ന് 15 സിനിമകൾ

film
FILM

കോഴക്കോട്: മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വ്യത്യസ്ത വിഭാഗങ്ങളിലായി 15 സിനിമകൾ ഇന്ന് പ്രദർശിപ്പിക്കും. ഒട്ടേറെ അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ഇറാനിയൻ ചിത്രം ' ഇൻ ദി ലാന്റ് ഓഫ് ബ്രദേഴ്‌സ്' കൈരളി തയേറ്ററിൽ രാവിലെ 9 30ന് പ്രദർശിപ്പിക്കും. ഇറാനിൽ അഭയാർത്ഥികളായി കഴിയേണ്ടി വന്ന അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മൂന്ന് പേരുടെ തീവ്രമായ അനുഭവങ്ങളാണ് 95 മിനിറ്റുള്ള ചിത്രം പറയുന്നത്.കൗമാരക്കാരികളുടെ കഥ പറയുന്ന ലിത്വാനിയൻ ചലച്ചിത്രം ടോക്‌സിക്കാണ് ലോകസിനിമാ വിഭാഗത്തിലെ മറ്റൊരു ശ്രദ്ധേയ ചലച്ചിത്രം. വൈകിട്ട് മൂന്നിന് കോറണേഷനിലാണ് പ്രദർശനം.

ഐ.എഫ്.എഫ്.കെയിൽ വലിയ സ്വീകാര്യതയുണ്ടായ അങ്കമ്മാൾ എന്ന തമിഴ് ചിത്രം രാവിലെ 11.30ന് കൈരളിയിൽ പ്രദർശിപ്പിക്കും. എഴുത്തുകാരൻ പെരുമാൾ മുരുകന്റെ' കൊടിത്തുണി ' എന്ന ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമ മലയാളി വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തത്. സ്ത്രീകളുടെ സ്വത്വബോധം, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ജാതി, വർഗ, നഗര മേധാവിത്വം, പുരുഷ കാപട്യം തുടങ്ങിയ വിഷയങ്ങളെ സിനിമ അഭിസംബോധന ചെയ്യുന്നു.

മലയാളം സിനിമ ടുഡേ

മലയാളം സിനിമ ടുഡേ' വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 'വക്ടോറിയ' അങ്കമാലി പശ്ചാത്തലമാക്കി ബ്യൂട്ടീഷ്യനായ വക്ടോറിയയുടെ കഥ പറയുന്നു. ജെ.ശിവരഞ്ജിനിയാണ് സംവിധാനം. കെ.എഫ്.ഡി.സി പദ്ധതിയി വഴിയാണ് സിനിമ നിർമ്മിച്ചത്. വൈകിട്ട് 6.15ന് കൈരളിയിലാണ് പ്രദർശനം. രാവിലെ 11.15ന് ശ്രീ യിൽ പ്രദർശിപ്പിക്കുന്ന 'ക്യുപ്പിഡ് സോ ദ സ്റ്റാർ' സ്‌കൂൾ ഒഫ് ഡ്രാമയിലെ സഹപാഠികളാണ് നിർമ്മിച്ചത്. ഐഫോണിലായിരുന്നു ചിത്രീകരണം. നവാഗത ആദിത്യബേബിയാണ് സംവിധായിക.

ഓ​പ്പ​ൺ ​ഫോ​റ​ത്തി​ന് ​ഇ​ന്ന് ​തു​ട​ക്ക​മാ​കും

കോ​ഴി​ക്കോ​ട്:​ ​മേ​ഖ​ലാ​ ​ച​ല​ച്ചി​ത്ര​മേ​ള​യു​ടെ​ ​ഭാ​ഗ​മാ​യു​ള്ള​ ​ഓ​പ്പ​ൺ​ ​ഫോ​റ​ത്തി​ന് ​ഇ​ന്ന് ​തു​ട​ക്ക​മാ​കും.​ ​കൈ​ര​ളി​ ​തി​യേ​റ്റ​റി​ൽ​ ​ഒ​രു​ക്കി​യ​ ​ഷാ​ജി​ ​എ​ൻ​ ​ക​രു​ൺ​ ​ചെ​ല​വൂ​ർ​ ​വേ​ണു​ ​പ​വ​ലി​യ​നി​ൽ​ ​മൂ​ന്ന് ​ദി​വ​സ​വും​ ​വൈ​കി​ട്ട് ​അ​ഞ്ച് ​മ​ണി​ ​മു​ത​ലാ​ണ് ​പ​രി​പാ​ടി.​ ​ഇ​ന്ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​സം​വി​ധാ​യ​ക​ൻ​ ​ഷാ​ജൂ​ൺ​ ​കാ​ര്യാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​തു​ട​ർ​ന്ന് ​'​ഫി​ലിം​ ​പോ​ളി​സി​ ​റി​ഫോം​സ്:​ ​നാ​ളെ​യു​ടെ​ ​സി​നി​മ​യ്ക്ക് ​പു​തി​യ​ ​നി​യ​മ​ങ്ങ​ൾ​'​ ​എ​ന്ന​ ​വി​ഷ​യം​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​കെ.​എ.​ ​ജോ​ണി​ ​അ​വ​ത​രി​പ്പി​ക്കും.​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​ൻ​ ​പ്രേം​കു​മാ​ർ,​ ​സ​ജി​ത​ ​മ​ഠ​ത്തി​ൽ,​ ​കെ.​സി​ ​ജി​തി​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL