SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

കർഷകകോൺഗ്രസ് ജില്ലാ ക്യാമ്പ്

2
Photo :കർഷക കോൺഗ്രസ് ജില്ല കേമ്പിന് നാദാപുരത്ത് തുടക്കം കുറിച്ചു കൊണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ പതാക ഉയർത്തുന്നു

നാദാപുരം: കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ ക്യാമ്പിന് നാദാപുരത്ത് തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ പതാക ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, ആവോലം രാധാകൃഷ്ണൻ, അഡ്വ. എ.സജീവൻ, വി.വി റിനീഷ്, പി.കെ. ദാമു , മൊയ്‌തു കോരങ്ങോട്, അസ്‌ലം കടമേരി, കമറുദ്ധീൻ അടിവാരം, സോജൻ ആലക്കൽ, അബ്ദുൽ നാസർ, ജോസ് കാരുവേലി, രാജശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു. മാജീഷ് മാത്യു, നിജേഷ് അരവിന്ദ്, എന്നിവരും കർഷക മേഖലയിലെ വിദഗ്ധരും വിവിധ സെഷനുകളിൽ ക്ലാസുകൾ എടുക്കും. ഇന്ന് വൈകീട്ട് നാലുമണിക്ക് ക്യാമ്പ് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL