SignIn
Kerala Kaumudi Online
Thursday, 22 October 2026 2.56 PM IST

സുരക്ഷ ശക്തം: തിരഞ്ഞെടുപ്പിന് ഒരുങ്ങി കോഴിക്കോട്

electn-
തിരഞ്ഞെടുപ്പിന് ഒരുങ്ങി കോഴിക്കോട്

26,82,682 വോട്ടർമാർ

3097 പോളിംഗ് സ്റ്റേഷനുകൾ

സുരക്ഷ ഉദ്യോഗസ്ഥർ 4,500


കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് കോഴിക്കോട് ജില്ലയിലെ ഒരുക്കങ്ങളായി. ഡിസംബർ 11ന് രാവിലെ 6ന് മോക്ക് പോൾ നടത്തും. വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ്. വോട്ടെണ്ണൽ 13ന് രാവിലെ 8ന് ആരംഭിക്കും.

ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലെ 1,343 വാർഡുകളിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലെ 183 വാർഡുകളിലേക്കുമാണ് വോട്ടെടുപ്പ്. കൂടാതെ ജില്ലാ പഞ്ചായത്തിലെ 28 വാർഡുകളിലേക്കും ഏഴ് നഗരസഭകളിലായുള്ള273 വാർഡുകളിലേക്കും കോഴിക്കോട് കോർപ്പറേഷനിലെ 76 വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. സിറ്റി പരിധിയിൽ 2,100 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 3000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. റൂറൽ പരിധിയിൽ 3,000 പൊലീസ് ഉദ്യോഗസ്ഥരും 1000 ആർ.ആർ.എഫും ഉൾപ്പെടെ 4,500 ഓളം സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിൽ 4283 കൺട്രോൾ യൂണിറ്റുകളും 11,020 ബാലറ്റ് യൂണിറ്റുകളും തയ്യാറായിട്ടുണ്ട്. ഇതിൽ 3,940 കൺട്രോൾ യൂണിറ്റുകളും 10,060 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തതെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു. പോളിംഗ് പാർട്ടികൾ, സെക്ടറൽ ഓഫീസർമാർ, പൊലീസ് എന്നിവർക്കായി 2000 ഓളം വാഹനങ്ങളുണ്ട്. ഹരിതപെരുമാറ്റ ചട്ടം പാലിച്ചാണ് തിരഞ്ഞെടുപ്പ്. ഹരിതപെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് ലക്ഷം രൂപ പിഴയീടാക്കി. വാർത്താസമ്മേളനത്തിൽ ഡി.സി.പി അരുൺ കെ.പവിത്രൻ, അഡീഷണൽ എസ്.പി (റൂറൽ) എ.പി ചന്ദ്രൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ എന്നിവരും പങ്കെടുത്തു.

ആകെ വോട്ടർമാർ....26,82,682
പുരുഷൻമാർ....12,66,375
സ്ത്രീകൾ....14,16,275
ട്രാൻസ്‌ജെൻഡർ....32


പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം

ഗ്രാമപഞ്ചായത്ത്....2411
മുനിസിപ്പാലിറ്റി....290

കോർപ്പറേഷൻ....396

സെൻസിറ്റീവ് പോളിംഗ് സ്റ്റേഷനുകൾ....731
സിറ്റി ....117
റൂറൽ ....614

166 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിംഗ്
സിറ്റി....29
റൂറൽ....137

20​ ​സ്വീ​ക​ര​ണ​ ​വി​ത​ര​ണ,​ ​വോ​ട്ടെ​ണ്ണ​ല്‍​ ​കേ​ന്ദ്ര​ങ്ങ​ള്‍

ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ള്‍

വ​ട​ക​ര​ ​ഗ​വ.​ ​കോ​ളേ​ജ് ​മ​ട​പ്പ​ള്ളി
തൂ​ണേ​രി​ ​ക​ട​ത്ത​നാ​ട് ​രാ​ജാ​സ് ​എ​ച്ച്.​എ​സ്.​എ​സ്,​ ​പു​റ​മേ​രി
കു​ന്നു​മ്മ​ല്‍​ ​നാ​ഷ​ണ​ല്‍​ ​എ​ച്ച്.​എ​സ്.​എ​സ്,​ ​വ​ട്ടോ​ളി
തോ​ട​ന്നൂ​ര്‍​ ​സെ​ന്റ് ​ആ​ന്റ​ണീ​സ് ​ഗേ​ള്‍​സ് ​ഹൈ​സ്‌​കൂ​ള്‍

വ​ട​കര

മേ​ല​ടി​ ​തി​ക്കോ​ടി​യ​ന്‍​ ​സ്മാ​ര​ക​ ​ഗ​വ.​ ​വൊ​ക്കേ​ഷ​ണ​ല്‍​ ​എ​ച്ച്.​എ​സ്.​എ​സ്,​ ​പ​യ്യോ​ളി
പേ​രാ​മ്പ്ര​ ​ഹ​യ​ര്‍​ ​സെ​ക്ക​ന്‍​ഡ​റി​ ​സ്‌​കൂ​ള്‍,​ ​പേ​രാ​മ്പ്ര
ബാ​ലു​ശ്ശേ​രി​ ​ഗ​വ.​വൊ​ക്കേ​ഷ​ണ​ല്‍​ ​എ​ച്ച്.​എ​സ്.​എ​സ്,​ ​ബാ​ലു​ശ്ശേ​രി
പ​ന്ത​ലാ​യ​നി​ ​ഗ​വ.​മാ​പ്പി​ള​ ​വൊ​ക്കേ​ഷ​ണ​ല്‍​ ​എ​ച്ച്.​എ​സ്.​എ​സ്,​ ​കൊ​യി​ല​ണ്ടി
ചേ​ള​ന്നൂ​ര്‍​ ​ഗ​വ.​ ​പോ​ളി​ടെ​ക്‌​നി​ക്ക് ​കോ​ളേ​ജ്,​ ​വെ​സ്റ്റ്ഹി​ല്‍
കൊ​ടു​വ​ള്ളി​ ​കെ.​എം.​ഒ​ ​എ​ച്ച്.​എ​സ്.​എ​സ്,​ ​കൊ​ടു​വ​ള്ളി
കു​ന്ദ​മം​ഗ​ലം​ ​മ​ല​ബാ​ര്‍​ ​ക്രി​സ്ത്യ​ന്‍​ ​കോ​ളേ​ജ്,
കോ​ഴി​ക്കോ​ട് ​കോ​ഴി​ക്കോ​ട് ​സാ​മൂ​തി​രി​ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​ ​സ്‌​കൂ​ള്‍,​ ​ത​ളി


മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍

കൊ​യി​ലാ​ണ്ടി​ ​ജി​വി​എ​ച്ച്എ​സ്എ​സ്,​ ​കൊ​യി​ലാ​ണ്ടി
വ​ട​ക​ര​ ​ന​ഗ​ര​സ​ഭ​ ​ടൗ​ണ്‍​ഹാ​ള്‍,​ ​വ​ട​കര
പ​യ്യോ​ളി​ ​ഗ​വ.​ ​ടെ​ക്‌​നി​ക്ക​ല്‍​ ​ഹൈ​സ്‌​കൂ​ള്‍,​ ​പ​യ്യോ​ളി
രാ​മ​നാ​ട്ടു​ക​ര​ ​യൂ​സെ​ഫ് ​അ​ല്‍​ ​സ​ഖ​ര്‍​ ​ഓ​ഡി​റ്റോ​റി​യം​ ​ഫാ​റൂ​ഖ് ​കോ​ളേ​ജ്,​ ​രാ​മ​നാ​ട്ടു​കര
കൊ​ടു​വ​ള്ളി​ ​ഗ​വ.​ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​ ​സ്‌​കൂ​ള്‍,​ ​കൊ​ടു​വ​ള്ളി
മു​ക്കം​ ​ഗ​വ.​ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​ ​സ്‌​കൂ​ള്‍,​ ​നീ​ലേ​ശ്വ​രം
ഫ​റോ​ക്ക് ​ഫാ​റൂ​ഖ് ​കോ​ളേ​ജ് ​ഓ​ഡി​റ്റോ​റി​യം​ ​ആ​ന്റ് ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജ്,​ ​ഫ​റോ​ക്ക്

കോ​ര്‍​പ്പ​റേ​ഷ​ന്‍

കോ​ഴി​ക്കോ​ട് ​ഗ​വ.​ ​വൊ​ക്കേ​ഷ​ണ​ല്‍​ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​ ​സ്‌​കൂ​ള്‍,​ ​ന​ട​ക്കാ​വ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL