SignIn
Kerala Kaumudi Online
Thursday, 22 October 2026 11.02 PM IST

വ്യാപാരി വ്യവസായി സമിതി സമ്മേളനം

photo
വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

ഉള്ളിയേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യൂണിറ്റ് സമ്മേളനവും വ്യാപാരി മിത്ര മരണാനന്തര ആനുകൂല്യ വിതരണവും ജനപ്രതിനിധികളെ ആദരിക്കലും ഉള്ളിയേരി സൽക്കാര കൺവെൻഷൻ സെന്ററിൽ നടന്നു. ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി. കെ മൊയ്തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി പി.ആർ രഘൂത്തമൻ, പി.പി വിജയൻ, മനോജ് പനങ്കുറ, ഷാജി വീര്യമ്പ്രം, പി. കെ ഷാജി, സി. എം സന്തോഷ്, ഷമീർ, ഒ.പി ഗിരീഷ് എന്നിവർ പ്രസംഗിച്ചു.

വാടകനിയന്ത്രണ നിയമം അടിയന്തരമായി നടപ്പിലാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികൾ: അസ്സയിനാർ. കെ (സെക്രട്ടറി), എം.പി.സുനിൽ കുമാർ (പ്രസിഡന്റ്‌), സി.എം സന്തോഷ്‌ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL