SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 AM IST

ക്ലാസ് സംഘടിപ്പിച്ചു

photo
സെഷനിൽ സരിത അയ്യർ ക്ലാസ്സ് നയിക്കുന്നു.

കൊയിലാണ്ടി: ശ്രീ സത്യ സായി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ, ശ്രീശൈലം കോളേജിൽ വിദ്യാഭ്യാസത്തിൽ മാനുഷികമൂല്യങ്ങൾക്കുള്ള പ്രാധാന്യം എന്ന വിഷയത്തെ ആസ്‌പദമാക്കി ക്ലാസ് സംഘടിപ്പിച്ചു. ഏറ്റുമാനൂരപ്പൻ കോളേജിലെ ബിസിനസ് അഡ്‌മിനിസ്ട്രേഷൻ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ സരിത അയ്യർ നേതൃത്വം നൽകി. മാനുഷിക മൂല്യങ്ങളുടെ പ്രാധാന്യം, വിദ്യാർത്ഥികളുടെ ജീവിതത്തിൽ മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകത, വ്യക്തിത്വ വികസനത്തിൽ മാനുഷിക മൂല്യങ്ങളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ സംസാരിച്ചു. വിദ്യാഭ്യാസം അറിവ് നൽകുന്നതിനൊപ്പം നല്ല മനുഷ്യരെ രൂപപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നതായി അവർ അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL