SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 PM IST

ശുചിത്വ പഠനോത്സവം ജേതാക്കൾ

kdy3
മടവൂർ ഗ്രാമപ്പഞ്ചായത്ത് വിദ്യാർഥി ഹരിതസേന സംഘടിപ്പിച്ച 'ഇക്കോ സെൻസ് സ്കോളർഷിപ്പ് ശുചിത്വ പഠനോത്സവം' മത്സര വിജയികൾക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സഫിയ മുഹമ്മദ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു

മടവൂർ: വിദ്യാർത്ഥികളിൽ ശുചിത്വ ശീലങ്ങളും പരിസ്ഥിതി അവബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെ മടവൂർ ഗ്രാമ പഞ്ചായത്ത് വിദ്യാർത്ഥി ഹരിത സേനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഇക്കോ സെൻസ് സ്കോളർഷിപ്പ് ശുചിത്വ പഠനോത്സവം' മത്സരത്തിൽ ഒന്നാം സ്ഥാനം ആരാമ്പ്രം ജി.എം. യു.പി സ്കൂളും മടവൂർ എ.യു.പി സ്കൂളും പങ്കിട്ടു. വിജയികളായ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിലീപ് പൂളക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി. അലീന, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോഷമ സുർജിത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്സി.കെ. ഗിരീഷ് കുമാർ, വി. ഷക്കീല, ഹനീഫ, വി.സി. റിയാസ്ഖാൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL