SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 PM IST

കാന്തപുരവുമായി പിണറായി കൂടിക്കാഴ്ച നടത്തി

pinarayi
മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​കാ​ന്ത​പു​രം​ ​എ.​പി​ ​അ​ബൂ​ബ​ക്ക​ർ​ ​മു​സ്‌​ലി​യാ​രു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ ന​ട​ത്തിയപ്പോൾ

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. മർകസ് നോളജ് സിറ്റിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനമായിരുന്നെന്ന് പിന്നീട് ഇരുവരും പറഞ്ഞു. ആനക്കാംപൊയിലിലെ തുരങ്കപ്പാത ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച്ഓൺ കർമം ഉൾപ്പെടെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മുഖ്യമന്ത്രി നോളജ് സിറ്റിയിലെത്തിയത് . നോളേജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ ഇന്ന് നടക്കുന്ന ബദ്‌റുൽ കുബ്ര സമാധാന സമ്മേളനത്തിന്റെ സന്ദേശം ഗ്രാൻഡ് മുഫ്തി മുഖ്യമന്ത്രിക്ക് കൈമാറി. മർകസ് നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സി.പി.എം ജില്ലാസെക്രട്ടറി എം മെഹ്ബൂബ് എന്നിവരും സന്നിഹിതരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL