SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

ഒ.ആർ കേളു ഇന്ന് പത്രിക സമർപ്പിക്കും

kelu
ഒ.ആർ കേളു

മാനന്തവാടി: എൽ.ഡി.എഫ് മാനന്തവാടി മണ്ഡലം സ്ഥാനാർത്ഥി ഒ.ആർ കേളു ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് സബ് കളക്ടർക്കു മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എരുമത്തെരുവ് സി.ഐ.ടി.യു.സി ഓഫീസ് പരിസരത്തു നിന്ന് പ്രകടനമായെത്തിയാണ് പത്രിക നൽകുക. ഇന്ന് രാവിലെ 10ന് കണിയാരം സെയ്ന്റ് ജോസഫ്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രവർത്തക സമിതി രൂപീകരണ യോഗം സി.പി.എം കേന്ദ്രക്കമ്മിറ്റിയംഗം പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. മാനന്തവാടി മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും വികസനം നടപ്പാക്കിയ ചാരിതാർഥ്യത്തോടെയാണ് എൽ.ഡി.എഫ് വോട്ടർമാരെ സമീപിക്കുന്നതെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫ് മാനന്തവാടി മണ്ഡലം കൺവീനർ പി.വി. സഹദേവൻ, സി.പി.എം. മാനന്തവാടി നിയോജകമണ്ഡലം സെക്രട്ടറി എ.എൻ. പ്രഭാകരൻ, സി.പി.ഐ. ജില്ലാ എക്സി. അംഗം വി.കെ. ശശിധരൻ, കേരള കോൺഗ്രസ് (ബി) മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി ജോർജ്, എൻ.സി.പി. മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് ടി.പി. നൂറുദ്ദീൻ, കേരള കോൺഗ്രസ് (ബി) യൂത്ത് ജില്ലാ പ്രസിഡന്റ് അനിൽ വള്ളുവക്കണ്ടി, സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം നിഖിൽ പത്മനാഭൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL