SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

ഉപരോധസമരം സംഘടിപ്പിച്ചു

1
വടകര പോലീസ് സ്റ്റേഷനിൽ പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധ മുദ്രാവാക്യം വിളിക്കുന്നു

വടകര : മണിയൂർ ഗ്രാമപഞ്ചായത്തിന്റെ വികസനം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിനെതിരെ പ്രതിഷേധം. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ യു.ഡി.എഫുകാരായ ഭരണസമിതി അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വടകര സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. യു.ഡി.എഫ്-ആർ.എം.പി.ഐ പ്രവർത്തകർ പൊലീസ് സ്‌റ്റേഷനു മുന്നിൽ മുദ്രാവാക്യം വിളിച്ചു. പഞ്ചായത്ത് അംഗങ്ങളും മുദ്രാവാക്യമുയർത്തി. പോലീസുമായി ഉന്തുതള്ളുമുണ്ടായി. ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് പ്രസിഡന്റ് കെ.ദിൻഷയുടെ നേതൃത്വത്തിൽ ഉപരോധ സമരം സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അധികൃതർക്ക് പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL