SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.33 AM IST

ജനപ്രതിനിധി സംഗമം

kdy5
കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ഫിറോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: നിയമസഭാ തിരഞ്ഞെടുപ്പ് അധർമ്മത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി . കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ഫിറോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച യു.ഡി.എഫ് ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് നൽകാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. എന്നാൽ യഥേഷ്ടം ബാർ ലൈസൻസുകൾ അനുവദിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. വി.എം. ഉമ്മർ മുഖ്യപ്രഭാഷണം നടത്തി. പി.കെ. ഫിറോസ്, കെ.കെ.എ. കാദർ, സി.ടി. ഭരതൻ, എ.പി. മജീദ്, ഇബ്രാഹിം എളേറ്റിൽ, പി.കെ. മനോജ്കുമാർ, ടി.മൊയ്തീൻകോയ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL