SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

റോഡ് ഷോയും കൺവെൻഷനും

photo
'

കൊയിലാണ്ടി: സി.പി.എമ്മിന്റെ നിലപാടിൽ വിയോജിപ്പുള്ളവരെ നേരിട്ട് കണ്ട് ഒപ്പം ചേർക്കണമെന്ന് വി.വി. രാജേഷ് ബി.ജെ പി പ്രവർത്തകരോട് ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ ബി.ജെ.പി സ്ഥാനാർത്ഥി പ്രഫുൽ കൃഷ് ണന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സി.പി.എം നേതാക്കളുടെ ആർഭാട ജീവിതം അണികളിൽ വലിയ അവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പൊട്ടിത്തെറിയാണ് കേരളത്തിൽ മുഴുവൻ കാണുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ കൊയിലാണ്ടിയിൽ നിന്നും പ്രഫുൽ കൃഷ്ണൻ നിയമസഭയിലെത്തുമെന്നുറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ഷൻ കമ്മിറ്റി കൺവീനർ വായനാരി വിനോദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സത്യൻ, സന്തോഷ് പാലിയത്ത്, രത്നാകരൻ, വൈശാഖ്, തുടങ്ങിയവർ പ്രസംഗിച്ചു. നഗരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത റോഡ് ഷോവിന് ശേഷമാണ് കൺവെൻഷൻ ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL