SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.53 PM IST

ഗ്രീൻ ഇലക്ഷൻ ബോധവത്കരണം

thira
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി പ്രൊവിഡൻസ് വിമൻസ് കോളേജ് എൻ.എസ്.എസ് വോളന്റിയർമാർ സംഘടിപ്പിച്ച ബോധവത്കരണം

കോഴിക്കോട്: വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യവും പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പിന്റെ പ്രസക്തിയും ജനങ്ങളിലെത്തിക്കാൻ പ്രൊവിഡൻസ് വിമൻസ് കോളേജ് വിദ്യാർത്ഥിനികൾ. ജില്ല ഭരണകൂടം, സ്വീപ് കോഴിക്കോട്, ഇലക്ഷൻ ലിറ്ററസി ക്ലബ്, ജില്ല ശുചിത്വ മിഷൻ, കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 'യൂത്ത് സ്റ്റാൻഡ് ഫോർ ഗ്രീൻ ഇലക്ഷൻ' കാമ്പെയിന്റെ ഭാഗമായാണ് ബോധവത്കരണം സംഘടിപ്പിച്ചത്. കോളേജ് ക്യാമ്പസിലും മലാപ്പറമ്പ് ബസ് സ്റ്റോപ്പ് കേന്ദ്രീകരിച്ചുമായിരുന്നു ബോധവത്കരണം. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ അഷ്മിത എ.സി. ഗ്രീൻ ഇലക്ഷൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.സംഗീത ജി. കൈമൾ, ഡോ. അർച്ചന ഇ.ആർ എന്നിവർ പ്രസംഗിച്ചു. ലൈബ പി.എ, മിൻഹാ ഫാത്തിമ, ശാമില പി, അന്നദാസി, ഫാത്തിമ സിനു, ദിൽന ഫാത്തിമ, ആശ നഫീസ എന്നവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL