SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

പി.കെ ഫിറോസ് പര്യടനം നടത്തി

kdy3
മടവൂർ പഞ്ചായത്തിലെ അംഗത്തായിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ഫിറോസിനെ കൊന്നപ്പൂ നൽകി സ്വീകരിക്കുന്നു.

കൊടുവള്ളി : തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോൾ മടവൂരിന്റെ ഹൃദയം കീഴടക്കി യു.ഡി.എഫ് സ്ഥാനാർഥി പി.കെ ഫിറോസിന്റെ പര്യടനം. മടവൂർ സി.എം മഖാമിൽ പര്യടന ഉദ്ഘാടനം ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു. കാമ്പ്രത്ത്കുന്ന്, മുട്ടാഞ്ചേരി, മുക്കടംകാട്, ചാത്തനാറമ്പ്, പുല്ലാളൂർ, തച്ചൂർതാഴം, പരപ്പാറ, നാര്യചാൽ, നെട്ടോടിത്താഴം, ചെറുവലത്ത് താഴം, തെക്കേടത്ത്‌താഴം എന്നിവിങ്ങളിൽ സന്ദർശിച്ചു. സ്ത്രീകളും കുട്ടികളും യുവാക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ സ്വീകരിക്കാൻ എത്തിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ അംഗത്തായിൽ എത്തിയ ഫിറോസിനെ സ്ത്രീകളും കുട്ടികളും കൊന്നപ്പൂ നൽകി വരവേറ്റു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജൗഹർ പൂമംഗലം, അഡ്വ. ആസിഫ്, കെ.സി ഷാജഹാൻ, പി.പി. ഹാഫിസ് റഹ്മാൻ, ഫസൽ പാലങ്ങാട്, ചോലക്കര മുഹമ്മദ്, വി.കെ. അബ്ദുറഹിമാൻ, റഫീഖ് കൂടത്തായ്, റാഷിദ് സബാൻ, ടി.കെ.പി അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL