SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.14 AM IST

കൊട്ടിക്കലാശത്തിൽ നിയന്ത്രണം

kottikalasam
kottikalasam

കൊടുവള്ളി\നാദാപുരം: നാളെ കൊട്ടിക്കലാശം നടക്കുന്ന പശ്ചാത്തലത്തിൽ ക്രമസമാധാന പാലനത്തിനായി കൊടുവള്ളി, തിരുവമ്പാടി, എലത്തൂർ നിയോജക മണ്ഡലങ്ങളിൽ പോലീസ് കർശന നിയന്ത്രണങ്ങളും മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. ​ശനിയാഴ്ച താമരശ്ശേരി ഡി.വൈ.എസ്.പി ഓഫീസിൽ വെച്ച് നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്. പരസ്യപ്രചാരണം നാളെ വൈകീട്ട് 6 മണിയോടെ പൂർണമായും അവസാനിക്കണം. വൈകീട്ട് 5 മണിക്ക് ശേഷം കൊട്ടിക്കലാശത്തിനായി മുൻകൂട്ടി അനുമതി നൽകിയിട്ടുള്ള നിശ്ചിത കേന്ദ്രങ്ങളിൽ മാത്രമേ പ്രചാരണ പരിപാടികൾ പാടുള്ളൂ. യാതൊരു കാരണവശാലും റോഡുകളിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ പ്രചാരണം നടത്താൻ അനുവദിക്കില്ല. കൊട്ടിക്കലാശത്തിന് വലിയ ശബ്ദസംവിധാനങ്ങളുള്ള ഡി.ജെ വാഹനങ്ങൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചു. ദേശീയപാതകളിലും പ്രധാന റോഡുകളിലും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രകടനങ്ങൾ പാടില്ലെന്നും പൊലീസ് അറിയിച്ചു.

നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധികളിൽ പരസ്യപ്രചരണം അവസാനിക്കുന്ന ദിവസം ടൗണുകൾ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കുന്നതിന് നാദാപുരം ഡിവൈഎസ്പി വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. യോഗത്തിൽ നാദാപുരം ഡിവൈഎസ്പി കെ ജി പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL