SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

ഹൽവ തരും,​ ആദ്യ വോട്ടർമാർക്ക്

halwa
halwa

കോഴിക്കോട്: തിരഞ്ഞെടുപ്പിനുള്ള മാതൃകാ പോളിംഗ് ബൂത്തുകളില്‍ ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. വിശ്രമസ്ഥലം, കളിസ്ഥലം, ടോയ്‌ലറ്റ്, റിഫ്രഷ്മെന്റ് സൗകര്യങ്ങള്‍, കാഴ്ച പരിമിതിയുള്ളവര്‍ക്കും സംസാരശേഷിയും കേള്‍വി ശേഷിയുമില്ലാത്തര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍, സൂചന ബോര്‍ഡുകള്‍ എന്നിവ സജ്ജീകരിക്കും. കോഴിക്കോട് ജില്ലയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ബൂത്തുകളിലെ ആദ്യ വോട്ടര്‍മാര്‍ക്ക് ഹല്‍വ വിതരണം ചെയ്യും.

ഭിന്നശേഷിക്കാരെയും പ്രായമായവരെയും സഹായിക്കാന്‍ രണ്ട് വോളണ്ടിയർമാർ, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്‌സിനും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടല്‍ കേന്ദ്രം, കുട്ടികള്‍ക്ക് പ്രത്യേക ഇടം, കളിപ്പാട്ടങ്ങള്‍ എന്നിവയുമുണ്ടാകും. ബൂത്തുകളില്‍ പുരുഷനും സ്ത്രീക്കും പ്രത്യേകം വരിയും ഇരിപ്പിടങ്ങളുമുണ്ടാകും. ഇവ നിയന്ത്രിക്കാന്‍ 12 വോളണ്ടിയർമാരുണ്ടാകും.ഓരോ മാതൃകാ പോളിംഗ് ബൂത്തിലും പോളിംഗ് ഓഫീസര്‍, ഏജന്റ്, ബി.എല്‍.ഒ, ഹെല്‍പ് ഡെസ്‌ക് അംഗങ്ങള്‍, ഒരു സ്‌കൂള്‍ ടീച്ചര്‍, രണ്ട് അങ്കണവാടി ടീച്ചര്‍മാര്‍, രണ്ട് അങ്കണവാടി ആയമാര്‍ എന്നിവരുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL