SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

ഗസ്സാലി പഠനത്തിന് അപേക്ഷ ക്ഷണിച്ചു

learn
learn

കൂളിവയൽ: മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ഡബ്ല്യൂ.എം.ഒ. ഇമാം ഗസ്സാലി അക്കാദമിയിൽ ‘ഗസ്സാലി പഠനം’ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിൽ ഏഴാംക്ലാസും മദ്രസയിൽ അഞ്ചാംക്ലാസും വിജയിച്ച ആൺകുട്ടികൾക്കാണ് പ്രവേശനം. ദേശീയ-അന്തർദേശീയ സർവകലാശാലകളുമായി സഹകരിച്ചാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. മലയാളം, അറബിക്, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിൽ പ്രത്യേക പരിശീലനം നൽകും. പരിചയസമ്പന്നരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥിസൗഹൃദ ക്യാമ്പസ് അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, അനുഭവാത്മക പഠനയാത്രകൾ, ഫീൽഡ് വർക്ക് തുടങ്ങി അക്കാദമികവും അക്കാദമികേതരവുമായ സമഗ്ര സൗകര്യങ്ങളും ലഭ്യമാണ്.അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 25 ഫോൺ: 9745222294, 9497492420

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL