SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

പുസ്തക വിതരണം ജില്ലാതല ഉദ്ഘാടനം

news-
വേദിക വായനശാലയ്ക്ക് ഐ എസ്. എം പുസ്തക വിതരണം ചെയ്യുന്നു.

കുറ്റ്യാടി: സമൂഹത്തിൽ ഉന്നത സംസ്കാരവും മാനുഷിക മൂല്യങ്ങളും കെട്ടിപ്പടുക്കുന്നതിൽ വായന നിസ്തുലമായ പങ്ക് വഹിക്കുമെന്നും ഉന്നത സംസ്കാരത്തെയും ധാർമികബോധത്തെയും ഉണർത്തുവാൻ നല്ല വായനക്ക് സാധിക്കുമെന്നും നവോത്ഥാന യുവജന പ്രസ്ഥാനമായ ഐ.എസ്.എം അഭിപ്രായപ്പെട്ടു. കേരളത്തിലെ മുഴുവൻ ലൈബ്രറികളിലും വിചിന്തനം വാരിക സൗജന്യമായി ലഭ്യമാക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കുറ്റ്യാടി നരിക്കൂട്ടും ചാലിൽ വേദിക ഗ്രന്ഥാലയത്തിൽ കെ. എൻ.എം കോഴിക്കോട് നോർത്ത് ജില്ലാ സമിതി അംഗം സൂപ്പി എൻജിനീയർ നിർവഹിച്ചു. ലൈബ്രറി പ്രസിഡൻ്റ് ജെ.ഡി ബാബു കോപ്പി ഏറ്റുവാങ്ങി. നൗഷാദ് കരുവണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. അബ്ദു റഷീദ് തിരുവള്ളൂർ, നജീബ് ആയഞ്ചേരി, സഅദ് നരിപ്പറ്റ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL