SignIn
Kerala Kaumudi Online
Friday, 22 May 2026 3.40 AM IST

ആർ.എ.ടി.എഫ് കൺവെൻഷൻ

kdy2-
റിട്ടയേർഡ്അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) കോഴിക്കോട് ജില്ല കൺവൻഷൻ സംസ്ഥാന ജനറൽസെക്രട്ടറി സി.എച്ച് ഹംസ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: രണ്ടുവർഷം സർക്കാർ സർവീസിൽ ജോലി ചെയ്ത ജീവനക്കാർക്കും അദ്ധ്യാപകർക്കും മിനിമം പെൻഷൻ ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് റിട്ട. അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ട് വർഷവും 10 ദിവസവുമാണ് പെൻഷന് പരിഗണിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറൽസെക്രട്ടറി സി.എച്ച്. ഹംസ ഉദ്ഘാടനംചെയ്തു. എം .പി . അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. സലീം ഫാറൂഖി, കെ.കെ. എ.ജബ്ബാർ, സി.ടി.മുഹമ്മദ്,സഫിയ, പി.അബ്ദുൽ ഹമീദ്, എം.കെ.അബ്ദുൽ മജീദ്,.ആമിനക്കുട്ടി, കെ .പി. ബീവി, എം. എ. ലതീഫ്‌, കെ.സാദിഖ് ഹസ്സൻ, വി.അബ്ദുറഹിമാൻ, സി.എ.ഷുക്കൂർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL