ഫറോക്ക്: ഫറൂഖ് ട്രെയിനിംഗ് കോളേജ് ഹൃദയപൂർവം പദ്ധതിയുടെയും എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ, ഫാറൂഖ് എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഫാറൂഖ് കോളേജ് മലയാള വിഭാഗം മേധാവി ഡോ.ടി.മൺസൂറലി ഉദ്ഘാടനം ചെയ്തു. ഫറൂഖ് ട്രെയിനിംഗ് കോളേജ് ഹൃദയപൂർവം അധ്യാപക കോ ഓർഡിനേറ്റർ ഡോ. അഫീഫ് തറവട്ടത്ത്, ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപകൻ മുഹമ്മദ് ഇക്ബാൽ, ഫറൂഖ് എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ സൈഫുദ്ദീൻ സി.പി, ഫറൂഖ് ട്രെയിനിംഗ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ്, വോളണ്ടിയർ സെക്രട്ടറിമാരായ ഷിയാദ് ഹസൻ, മീനുമോൾ, സാന്ദ്ര, സനാ നസ്‌റിൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |