SignIn
Kerala Kaumudi Online
Friday, 05 June 2026 5.36 AM IST

ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു

chakka-
ചക്ക ഫെസ്റ്റ് നഗരസഭ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്യുന്നു. 2.ഫെസ്റ്റിൽ നിന്ന്

മുക്കം: മുനിസിപ്പാലിറ്റിയും കൃഷിഭവനും കുടുംബശ്രീയും സംയുക്തമായി എസ്.കെ പാർക്കിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. ചക്ക അച്ചാർ, കൊണ്ടാട്ടം, ചക്കപ്പായസം, ലഡു, ചക്ക പുഡ്ഡിംഗ്, കേക്ക്, ചക്ക ഉപ്പേരി, ചക്ക പുട്ട്, ചമ്മന്തി, ഉണ്ണിയപ്പം, പുഴുക്ക്, ഹൽവ, ചക്കക്കുരു വരട്ടിയത്, തോരൻ, ചക്കക്കുരു ഉപ്പേരി, ചക്കചപ്പാത്തി എന്നിവയ്ക്ക് പുറമേ ചക്ക, പ്ലാവ് തൈ പ്രദർശനവും വിൽപ്പനയും നടന്നു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി.എ പ്രദീപ് കുമാർ, മനീഷ ഉള്ളാട്ടിൽ, അബ്ദുൽ അസീസ് വാർപ്പിൽ, കെ.പി ബിന്ദു, കൃഷി ഓഫീസർ ഷബീർ അഹമ്മദ്, കുടുംബശ്രീ സി .ഡി .എസ് ചെയർപേഴ്സൺ ധനിഷ, ഷരീഫ് വെണ്ണക്കോട്, ജസീല അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL