കൊടിയത്തൂർ: അഴീക്കോടൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിക്കലും ബച്ചു ചെറുവാടി തയ്യാറാക്കിയ സൈലന്റ് സോൾസ് എന്ന ഡോക്യുമെന്ററി ഫിലിം പ്രദർശനവും നടത്തി. ചുള്ളിക്കാപറമ്പ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി .പി അബ്ദുള്ള, ബച്ചു ചെറുവാടി, അനിൽ ചുണ്ടേൽ, രാകേഷ് ചെറുവാടി, അഡ്വ. മുബീന ഇ.കെ, അഡ്വ. വർഷ സുരേന്ദ്രൻ, ആസിഫ് തുവാരിക്കൽ എന്നിവരെ അനുമോദിച്ചു. ഡോ. ജെയിംസ് പോൾ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ. ഇ.രമേശ്‌ബാബു, സി.ടി.സി അബ്ദുള്ള, എൻ. രവീന്ദ്രകുമാർ, ലാലുപ്രസാദ്. ഇ, എ.പി സുനിൽകുമാർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |