കൊയിലാണ്ടി: കേരളകൗമുദിയുടെ ആദരം പൊതുപ്രവർത്തനത്തിന് കരുത്തും ഊർജ്ജവും പകരുന്നതാണെന്ന് കൊയിലാണ്ടി എം.എൽ.എ അഡ്വ.കെ.പ്രവീൺ കുമാർ. ജില്ലയിലെ എം.എൽ.എമാർക്ക് കേരളകൗമുദി നൽകുന്ന സ്‌നേഹാദരം കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എൻ.രാജീവിൽ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളകൗമുദിയുടെ വാർത്തകൾ സ്വയം തിരുത്താനും നവീകരിക്കാനും സഹായകമായിട്ടുണ്ട്. എം.എൽ.എ എന്ന നിലയിൽ തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായും നടപ്പിലാക്കും. അടുത്ത മാസം വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിച്ച് വികസന സെമിനാർ നടത്തും. അതിൽ നിന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ വലിയ വികസന പ്രവർത്തനങ്ങൾ നടപ്പിലാകുമെന്നും പ്രവീൺകുമാർ പറഞ്ഞു. കേരളകൗമുദിയുടെ പ്രത്യേക സപ്ലിമെന്റ് എം.എൽ.എ പ്രകാശനം ചെയ്തു. യൂണിറ്റ് ചീഫ് എൻ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വി.പി. ഭാസ്‌കരൻ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് വി.പി .ഇബ്രാഹിം കുട്ടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ മണമൽ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി കോഴിക്കോട് ബ്യൂറോചീഫ് കെ.പി സജീവൻ സ്വാഗതവും കൊയിലാണ്ടി റിപ്പോർട്ടർ പി.കെ രവിന്ദ്രനാഥൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |