കൽപ്പറ്റ: കേരളത്തിലെ പല ആദിവാസി സമൂഹങ്ങളുടെയും പരമ്പരാഗത ഭക്ഷണവിഭവമായ മുളങ്കൂമ്പുകൾ ആഹാരവും ഔഷധവുമാണ്. ഗോത്രവിഭാഗങ്ങളുടെ ഇഷ്ട വിഭവമായ മുളങ്കൂമ്പാണ് ആദിവാസികളുടെ ആരോഗ്യത്തിന്റെ രഹസ്യം. മുളങ്കൂമ്പുകൾ എങ്ങനെ വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കാം എന്നതിനെക്കുറിച്ച് ഒരു സെമിനാർ ഇന്നലെ തൃക്കൈപ്പറ്റയിൽ ചേർന്ന മുളങ്കൂമ്പ് സംസ്‌ക്കരണ ശില്പശാലയിൽ കേരള വനഗവേഷണ കേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ഇ.എം. മുരളീധരന്റെ നേതൃത്വത്തിൽ നടന്നു. മുളങ്കൂമ്പിന്റെ സവിശേഷത, ഗുണങ്ങൾ എന്നിവയും ശില്പശാലയിൽ ചർച്ച ചെയ്തു. മുളങ്കൂമ്പ് കൊണ്ട് വെജിറ്റബിൾ ബിരിയാണി ഉൾപ്പെടെ പലതും ഉണ്ടാക്കി.
മുളയുടെ ഇളം പ്രായത്തിലുള്ള മുളപ്പുകളാണ് ഗോത്ര ജനത ഭക്ഷണത്തിനായി തെരഞ്ഞെടുക്കുന്നത്. മഴ ആരംഭിക്കുന്നതോടെ മുളങ്കൂമ്പുകൾ പൊട്ടി മുളക്കും. രണ്ടടി വളർച്ചയെത്തുന്നതോടെ മുറിച്ചെടുത്ത് ഉപയോഗിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മുള അരി കൊണ്ടുളള പായസം ഇന്ന് വ്യാപകമാണ്. തോരൻ, കറി, അച്ചാർ, ബിരിയാണി, ഗോത്ര വിഭവങ്ങൾ എന്നിവ തയ്യാറാക്കാറുണ്ട്.
നാരുകൾ ധാരാളം, കുറഞ്ഞ ലോറി, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം,ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കും, ദഹനം മെച്ചപ്പെടുത്തും, കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും എന്നിവങ്ങനെ നിരവധി ഗുണങ്ങളുണ്ട്. പച്ച മുളങ്കൂമ്പുകളിൽ സ്വാഭാവികമായി സയനോജനിക് ഗ്ലൈക്കോസൈഡുകൾ അടങ്ങിയിരിക്കാം. അതിനാൽ നന്നായി തിളപ്പിച്ചോ പുളിപ്പിച്ചോ മാത്രമേ ഭക്ഷിക്കാവൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |