
നെയ്യാറ്റിൻകര: കർണാടക, തമിഴ്നാട് അതിർത്തികളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പാലിൽ മായം ചേർന്നിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ചെക്ക് പോസ്റ്റ് കടന്നെത്തുന്ന ഇത്തരം പാലുകൾ ഓറിജിനലിനെ വെല്ലുന്ന തരത്തിലാണ്. ചില തട്ടുകടകളിലും ഹോട്ടലുകൾക്കും ഇത്തരം പാലുകൾ നൽകിയശേഷം നേരം വെളുക്കുന്നതിന് മുമ്പ് തന്നെ പാലുമായി വന്ന വാഹനം അതിർത്തി കടക്കും. അതു കൊണ്ടുതന്നെ പലപ്പോഴും ഫുഡ് ആൻഡ് സേഫ്ടി പരിശോധനക്ക് ഇവ വിധേയമാകാറില്ല.
അതിർത്തി കടന്നെത്തുന്ന പാലിലെ മായം തടയാൻ സർക്കാരും ഭക്ഷ്യസുരക്ഷാ അതോറിട്ടിയും പരിശോധനകൾ ശക്തമാക്കി
ഇത്തരം രാസവസ്തുക്കൾ അടങ്ങിയ പാൽ സ്ഥിരമായി കഴിക്കുന്നത് കരൾ,വൃക്ക,ദഹനവ്യവസ്ഥ എന്നിവയെ തകിടം മറിക്കുകയും കുട്ടികൾക്കും ഗർഭിണികൾക്കും ജീവന് തന്നെ ഭീഷണിയാവുകയും ചെയ്യും.
കൊഴുപ്പിന് മാർഗങ്ങളേറെ
പാലിന്റെ അളവും കൊഴുപ്പും കൃത്രിമമായി വർദ്ധിപ്പിക്കാൻ സോപ്പുപൊടി,യൂറിയ,കാസ്റ്റിക് സോഡ, പാം ഓയിൽ തുടങ്ങിയ മാരക രാസവസ്തുക്കൾ ചേർത്താണ് ഇത്തരം കൃത്രിമ പാൽ നിർമ്മിക്കുന്നത്. സാധാരണ ഗ്രാമീണ പശുവിന്റെ പാൽ ചേർത്ത് ചായ നിർമ്മിക്കുന്നതിനേക്കാൾ പത്തിലൊരു അംശം കൃത്രിമപ്പാൽ മതി ഒരു ചായ നിർമ്മിക്കാൽ. ലാഭവും കൂടുതലാണ്.
ഉറവിടം
അയൽസംസ്ഥാനങ്ങളിൽ നിരോധിച്ച ഡെയറികളിൽ നിന്നുള്ള വ്യാജ ബ്രാൻഡുകളാണ് കേരളത്തിലേക്കെത്തുന്നത്. കുറഞ്ഞ അളവിലുള്ള യഥാർത്ഥ പാലിനൊപ്പം വെള്ളം, ഡിറ്റർജന്റ് പൗഡർ, യൂറിയ, സ്റ്റാർച്ച്, കെമിക്കൽ പൗഡറുകൾ എന്നിവ കലർത്തിയുണ്ടാക്കുന്ന വ്യാജനും ടാങ്കറിൽ പാലുമായി എത്താറുണ്ട്.
നിയമനടപടികൾ
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പാലിൽ മാരകമായ രീതിയിൽ മായം ചേർത്താൽ 10 ലക്ഷം രൂപ വരെ പിഴയും തടവുശിക്ഷയുമാണ് കേരളത്തിലെ ഫുഡ് ആൻ സേഫ്ടി നിയമ പ്രകാരം ലഭിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |