മേപ്പാടി: കനത്ത ആശങ്കകൾക്കും പ്രതികൂല സാഹചര്യങ്ങൾക്കും ഒടുവിൽ മേപ്പാടി ദുരന്തമുഖത്ത് മൂന്നാം ദിവസം നടത്തിയ തെരച്ചിലിന് ഫലം കണ്ടു. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞത് കുറെ ആശ്വാസത്തിന് വക നൽകി. രണ്ടാം ദിവസത്തെ തെരച്ചിൽ പൂർണ്ണമായും വിഫലമായത് രക്ഷാപ്രവർത്തകരിലും അധികൃതരിലും കടുത്ത നിരാശ പടർത്തിയിരുന്നു. ഇന്നലത്തെ തെരച്ചിലിന് കാലാവസ്ഥ തുണച്ചു. കഡാവർ നായ്ക്കളും നിർണ്ണായകമായി. രണ്ടാം ദിവസം പെയ്ത കനത്ത മഴയും പുഴയിലെ ശക്തമായ ഒഴുക്കും തെരച്ചിൽ പ്രവർത്തനങ്ങളെ പാടെ തടസപ്പെടുത്തിയിരുന്നു. എന്നാൽ മൂന്നാം ദിവസം മഴയുടെ ശക്തി കുറഞ്ഞതും കാലാവസ്ഥ അനുകൂലമായതും രക്ഷാപ്രവർത്തനത്തിന് തുണയായി. ദുരന്തദിവസം പുഴയിലേക്ക് മറിഞ്ഞ ബസ് രണ്ടാം ദിവസം തന്നെ ഉയർത്താൻ കഴിഞ്ഞിരുന്നു. പുഴയുടെ ഒഴുക്ക് നിയന്ത്രണവിധേയമായതോടെ പ്രത്യേക പരിശീലനം ലഭിച്ച 20 പേരടങ്ങുന്ന എൻ.ഡി.ആർ.എഫ് സംഘം പുഴയിലേക്ക് ഇറങ്ങി തെരച്ചിൽ കൂടുതൽ ശക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |