SignIn
Kerala Kaumudi Online
Sunday, 26 July 2026 3.32 AM IST

സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം

sathi
സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി 'മികവ്' മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു.

ബേപ്പൂർ: കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ അഡ്വ. ഫൈസൽ ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി 'മികവ്' മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. അഡ്വ. ഫൈസൽ ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഇൻചാർജ് ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. ഡോ. സി.പി ഷഹീദ് റംസാൻ, ​കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായ എസ്.കെ അബൂബക്കർ, ഷമീൽ തങ്ങൾ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം മധു രാമനാട്ടുകര, നൗഫൽ കാട്ടുകുളങ്ങര, എം. പി ബാബുരാജ്, കോളേജ് പ്ലാനിംഗ് കമ്മിറ്റി അംഗം ഡോ. ഷൈനി എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകർക്കുള്ള എ.ഐ പരിശീലന ശിൽപശാലയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL