ബേപ്പൂർ: അരക്കിണർ ചിന്ത ലൈബ്രറി റീഡിംഗ് റൂം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ലോക വഴികളിലൂടെ ഒരു സാഹിത്യ യാത്ര" സാംസ്കാരിക പരിപാടി കൗൺസിലറും ചിന്ത ലൈബ്രറി പ്രസിഡന്റുമായ പി. പി. ബീരാൻ കോയ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഗിരീഷ് കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും അഭിഭാഷകനുമായ അഡ്വ. സേവിയർ ജോർജ് രചിച്ച "ഒലിവ് മലയിൽ നിന്ന് പുഞ്ചിരി ദേശത്തേക്ക്" യാത്രാവിവരണ പുസ്തകത്തെ ആസ്പദമാക്കി സംവാദം നടന്നു. എഴുത്തുകാരി എം. പി. ജെസ്സി പ്രസംഗിച്ചു. ചിന്ത ലൈബ്രറി സെക്രട്ടറി കെ. സി. അനൂപ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി. കെ. സ്നേഹലത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |