SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.49 AM IST

കനത്തമഴയ്ക്ക് ശമനമായി; ദുരിതം തുടരുന്നു

rain
മഴദുരിതം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കനത്ത മഴയ്ക്ക് ഇന്നലെ ശമനമുണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. മഴ കുറഞ്ഞതിനാൽ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ജലനിരപ്പ് ഉയരുന്നില്ലെന്നത് ആശ്വാസമാണ്. വെള്ളം മുഴുവനായും താഴാതെ ക്യാമ്പുകളിലുള്ളവർക്ക് വീടുകളിലേക്ക് പോകാനാവാത്ത സ്ഥിതിയാണ്. അതേസമയം വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളിലെ ക്യാമ്പുകളിലുള്ളവരിൽ കുറച്ചു പേർ ക്യാമ്പ് വിട്ടതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം 1021 പേർ ഉണ്ടായിരുന്നത് ഇന്നലെ 833 ആയി കുറഞ്ഞു. 30 ക്യാമ്പുകളുണ്ടായിരുന്നത് ഇന്നലെ 21 എണ്ണമായും കുറഞ്ഞിട്ടുണ്ട്. വെളളം കയറിയ വീടുകൾ ശുചിയാക്കുന്നതിൽ വലിയ പ്രതിസന്ധിയാണ് വീട്ടുടമകൾ നേരിടുന്നത്. പലയിടത്തും വീടിനോട് ചേർന്നുള്ള കിണറുകൾ ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. വീടുകൾക്ക് ഇത് അപക‌ടഭീഷണിയുണ്ടാക്കുന്നു. ഗ്രാമങ്ങളിലെ വെള്ളം നിറഞ്ഞ ഇടവടികളിലൂടെ പോകാനാവില്ല. ഗതാഗതക്കുരുക്കിനും പലയിടത്തും ശമനമായിട്ടില്ല. ചെറുവറ്റക്കടവ്, മാളിക്കടവ്, തടമ്പാട്ടുതാഴം, കണ്ണാടിക്കൽ, വടക്കേ വയൽ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ടും ദുരിതവും തുടരുന്നുണ്ട്. കോഴിക്കോട് കണ്ണാടിക്കലിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വെള്ളിമാടുകുന്ന് അഗ്നിശമന സോനാംഗങ്ങളായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ വെള്ളം കൂടുന്ന സ്ഥിതിയും അപകടസ്ഥിതിയുമില്ലെന്ന് അവർ പറഞ്ഞു. താമരശ്ശേരി, വിലങ്ങാട് മേഖലയിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മഴ കുറവായിരുന്നു.

ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന
വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​അ​വ​ധി

കോ​ഴി​ക്കോ​ട്:​ ​ശ​ക്ത​മാ​യ​ ​മ​ഴ​യു​ടെ​യും​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​യു​ടെ​യും​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​എ​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​ക്യാ​മ്പ് ​അ​വ​സാ​നി​ക്കു​ന്ന​ത് ​വ​രെ​ ​അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL