
തൃശൂർ: അതിരൂപത കുടുംബകൂട്ടായ്മ സംഘടിപ്പിക്കുന്ന 'സ്‌നേഹപൂർവ്വം 2026' ഇന്ന് ഉച്ചയ്ക്ക് 2ന് അതിരൂപത ഫാമിലി അപ്പോസ്തലേറ്റിൽ നടക്കും. അതിരൂപത ആർച്ച് ബിഷപ്പ്മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം,കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ മുൻഭാരവാഹികളുടെ സംഗമം,കൂപ്പൺ വില്പന നടത്തിയ 34ഇടവകകൾക്കുള്ള സമ്മാന വിതരണം എന്നിവയാണ് പരിപാടി.പൗരോഹിത്യ ജൂബിലിയുടെ ഭാഗമായി 50രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്താനുള്ള തുക നൽകും. മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.കുടുംബകൂട്ടായ്മ മുൻ ജനറൽ കൺവീനറും ജഡ്ജുമായ സി.ജെ. ഡെന്നി മുഖ്യാതിഥിയാകും.ഡയറക്ടർ ഫാ ഫ്രാൻസീസ് ട്വിങ്കിൾ വാഴപ്പിള്ളി അദ്ധ്യക്ഷനാകും. ജനറൽ കൺവീനർ ഡോ.ജോർജ് അലക്‌സ് സ്വാഗതവും ജനറൽ സെക്രട്ടറി എ.ഡി ഷാജു നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |