കുന്ദമംഗലം: എൻ.ഐ.ടി കാലിക്കറ്റ് കാമ്പസിൽ സ്പിക് മാകെ സംഘടിപ്പിക്കുന്ന ത്രിദിന കൺവെൻഷൻ 2026 ‘സമന്വയം’ ആരംഭിച്ചു.
കേന്ദ്ര ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി മന്ത്രാലയ മുൻ സെക്രട്ടറി ആർ. സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. സതീഷ് നമ്പൂതിരിപ്പാട് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന പ്രൊഫ. എം. എസ്. സുനിത, ഡീൻ പ്രൊഫ. സത്യനാന്ദ് പാണ്ഡെ എന്നിവർ സംബന്ധിച്ചു. അടൂരിന്റെ ‘നിഴൽക്കുത്ത്’ സിനിമയുടെ പ്രദർശനവും തുടർന്ന് അദ്ദേഹവുമായുള്ള സംവാദവും. ഉസ്താദ് വാസിഫുദ്ദീൻ ദാഗറിന്റെ സംഗീതക്കച്ചേരി, കൂടിയാട്ടത്തിൽ വിദുഷി കപില വേണുവിന്റെ പ്രകടനം, കലാമണ്ഡലം ഗോപി ആശാന്റെ കഥകളിപദം എന്നിവ അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |