
തൃശൂർ: സെന്റ് തോമസ് തോപ്പ് സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ 'ജെംസ് ഓഫ് തോപ്പ്' നടപ്പാക്കുന്ന 'അനുജന്മാർക്കൊരു കൈനീട്ടം' പദ്ധതിയുടെ രണ്ടാം ഘട്ടം പൂർവ വിദ്യാർത്ഥിയും ജീവകാരുണ്യ പ്രവർത്തകനുമായ ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. 50വിദ്യാർത്ഥികൾക്ക് 1,000രൂപ വീതമുള്ള സ്‌കോളർഷിപ്പ് തുക അദ്ദേഹം പ്രിൻസിപ്പൽ ജോഫിക്ക് കൈമാറി. വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്ന ബിജു വർഗീസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ജെംസ് ഓഫ് തോപ്പ് പ്രസിഡന്റ് പി.ബി.ജയൻ അനുമോദിച്ചു. പരിപാടിയുടെ കോ- ഓർഡിനേറ്ററും ഹെഡ് മാസ്റ്ററുമായ ജോവൽ നന്ദി പറഞ്ഞു. ജെംസ് ഒഫ് തോപ്പ് ഭാരവാഹികളായ ബെൻഹർ, വിനോദ്, പി.ടി.എ. പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |