കൊയിലാണ്ടി: നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് നാടിന് സമർപ്പിച്ചു. അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദും സംരംഭകയും റിസ്ഖ് ആർട്ട് ഗാലറി സ്ഥാപകയുമായ ഷഫീന യൂസുഫ് അലിയും ചേർന്ന് നിർവഹിച്ചു. ചടങ്ങ് ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കരുവഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ഡെന്റൽ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി നിർവഹിച്ചു. അഡ്വ. കെ.പ്രവീൺകുമാർ എം.എൽ.എ., നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ പങ്കെടുത്തു. ടി.കെ. മുഹമ്മദ് യൂനുസ് , പി.ടി ബഷീർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |