SignIn
Kerala Kaumudi Online
Saturday, 19 September 2026 12.57 AM IST

 ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി

kgoa
വിദ്യാഭ്യാസ വകുപ്പിൽ അർഹതപ്പെട്ട സ്ഥാനക്കയറ്റങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ നടന്ന പ്രകടനം കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ :സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിലെ പ്രമോഷനുകൾ അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയൻ കെ .ജി .ഒ എ സംയുക്ത ആഭിമുഖ്യത്തിൽ ജീവനക്കാർ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ പ്രകടനം നടത്തി.
വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ നിലനിൽക്കുമ്പോഴും യഥാസമയം സ്ഥാനക്കയറ്റം നൽകാത്തത് ജീവനക്കാരുടെ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്നതിനൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെ ഭരണപ്രവർത്തനങ്ങളെയും കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

തൊടുപുഴ ജില്ലാ വിദ്യാഭ്യാസഓഫീസിന് മുന്നിൽ നടന്ന പ്രകടനം കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എസ് ജാഫർഖാൻ, ഏരിയ സെക്രട്ടറി പി .എം മുഹമ്മദ് ജലീൽ, പ്രസിഡന്റ് പി കെ അബിൻ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL