പാലക്കാട്: 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ വാർഡുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും 27, 28 തീയതികളിലും, സ്വീകരണ വിതരണ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആയി നിശ്ചയിച്ചിട്ടുള്ള സ്‌കൂളുകൾക്കും കോളേജുകൾക്കും 28, 29 തീയതികളിലും ജില്ലാ കളക്ടർ കെ.സുധീർ അവധി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ നിയോജകമണ്ഡലങ്ങളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും 28ന് അവധിയായിരിക്കും. വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി 26 വൈകിട്ട് 6 മുതൽ 28 വോട്ടെടുപ്പ് ജോലികൾ തീരുന്നത് വരെയും, വോട്ടെണ്ണൽ ദിനത്തിലും വാർഡുകളിൽ മദ്യനിരോധന ദിനമായി (ഡ്രൈഡേ) ആചരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |