SignIn
Kerala Kaumudi Online
Saturday, 19 September 2026 1.48 AM IST

49 പേർക്കു കൂടി​ ആശ്രയമായി​ പത്തനാപുരം ഗാന്ധിഭവൻ

adminishan-
തിരുവനന്തപുരം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ പൂർത്തിയാക്കിയ 49 പേരെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തപ്പോൾ

കൊല്ലം: തിരുവനന്തപുരം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ പൂർത്തിയാക്കിയ 49 പേരെ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ സാന്നിദ്ധ്യത്തിൽ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു.

ബന്ധുക്കൾ ഉപേക്ഷിച്ചവരെ ഏറ്റെടുക്കുന്ന ഗാന്ധിഭവൻ സ്വർഗ്ഗതുല്യമാണെന്നും ശാസ്ത്രസാങ്കേതിക രംഗത്ത് വളരെയധികം മാറ്റം വന്നിട്ടും മാനസികരോഗം ഭേദമായവരെ തിരിഞ്ഞു നോക്കാത്ത ബന്ധുക്കൾക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ തിരുവനന്തപുരം ലയൺസ് ഡിസ്ട്രിക്ട് ഗവർണറുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയായത്.
318 എ ഡിസ്ട്രിക്ട് ഗവർണർ വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഫസ്റ്റ് വൈസ് ഗവർണർ അഡ്വ. ആർ.വി. ബിജു മുഖ്യപ്രഭാഷണവും സെക്കൻഡ് വൈസ് ഗവർണർ ടി. ബിജുകുമാർ, സൂപ്രണ്ട് ഡി.എച്ച്.എസ് പ്രീതി ജയിംസ്, ഡോ. വി. മീനാക്ഷി, ഡി.എം.ഒ. ഡോ. ബിജു മോഹൻ, ആർ.എം.ഒ. ഡോ. ജോൺ സൈമൺ, ഡോ. സാഗർ ടി (ട്രഷറർ), മധുസൂതനൻ നായർ, ലയൺസ് ഭാരവാഹികളായ നൗഷറുദ്ദീൻ, സി. ജേക്കബ്ബ്, ഡോ. കെ.ജി. ചന്ദ്രശേഖരൻ നായർ, മണ്ണാമ്മൂല രാജൻ, ശോഭിത തോപ്പിൽ, ഗാന്ധിഭവൻ എം.ഡി ബി. ശശികുമാർ, അസി. സെക്രട്ടറി ജി. ഭുവനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL