പുതുപ്പാടി: മലപുറം 22-ാം മൈൽ അമ്പലപ്പടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക വാവുബലി വിപുലമായി നടത്തുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. 12ന് പുലർച്ചെ 5 മണി മുതൽ ബലിയിടാനുള്ള സൗകര്യം ഒരുക്കും. അമ്പലപ്പടി തോടിന്റെ ക്ഷേത്രക്കടവിൽ ബലി പിണ്ഡം ഒഴുക്കി കുളിച്ചു തൊഴാനുമുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. കർക്കടക മാസത്തിലെ ബലി തർപ്പണം വിഷ്ണു സങ്കേതത്തിൽ തന്നെ നടത്തുന്നത് പ്രാധാന്യമർഹിക്കുന്നതാണ്. വാവുദിവസത്തെ പ്രധാന വഴിപാടായ തിലഹോമവും അനുബന്ധ ഹോമപൂജാദികർമ്മങ്ങളും ക്ഷേത്രത്തിൽ നടക്കും. രൂപീകരണ യോഗത്തിൽ ക്ഷേത്രം പ്രസിഡന്റ് എ.പി. രഞ്ജിത്ത്, സെക്രട്ടറി എ.പി. ഗോവിന്ദൻ, ട്രഷറർ രാമചന്ദ്രൻ, തവന്നൂർ ചാലിൽ കെ.ജി. നിബിൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ചെയർമാൻ- എ.പി. രതീഷ്, കൺവീനർ-കെ.ജി. നിബിൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |