
കൊച്ചി: ആറ് പതിറ്റാണ്ടിലേറെ ബെർക്ക്ഷെയർ ഹാത്‌വേയെ നയിച്ച ആഗോള നിക്ഷേപ ഭീമൻ വാറൻ ബഫറ്റ് കമ്പനിയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞു. ബോർഡ് അംഗമായി തുടരുന്ന 96കാരനായ ബഫറ്റിനെ ചെയർമാൻ എമിരിറ്റസായി നിയമിച്ചു. ഇതുവഴി കമ്പനിക്ക് ബഫറ്റിന്റെ അനുഭവ സമ്പത്തും അഭിപ്രായങ്ങളും തുടർന്നും ലഭിക്കും. വാറൻ ബഫറ്റിന്റെ മകൻ ഹോവാർഡ് ബഫറ്റാണ് പുതിയ ചെയർമാൻ, 1993 മുതൽ ബെർക്ക്‌ഷെയറിന്റെ ഡയറക്‌ടറായ ഹോവാർഡ് ദീർഘകാല പിന്തുടർച്ചാ പദ്ധതിയുടെ ഭാഗമായാണ് പുതിയ ചുമതല ഏറ്റെടുക്കുന്നത്.
കമ്പനിയുടെ പ്രവർത്തനം നിയന്ത്രിക്കാനുള്ള ചുമതല നേരത്തെ തന്നെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ ഗ്രെഗ് അബലിന് കൈമാറിയിരുന്നു. ദൈനദിന പ്രവർത്തനങ്ങളുടെ നേതൃത്വം എബലിനാണ്. ബെർക്ക്‌ഷെയറിന്റെ ബോർഡിന്റെ നേതൃത്വവും കമ്പനിയുടെ മൂല്യങ്ങളുടെ സംരക്ഷണ ചുമതലയും 71 കാരനായ ഹോവാർഡ് നിർവഹിക്കും. 1965ൽ ചുമതലയേറ്റ ബഫറ്റാണ് ഇടത്തരം ടെക്‌സ്റ്റയിൽ കമ്പനിയായിരുന്ന ബെർക്ക്‌ഷെയറിനെ വൈവിദ്ധ്യമാർന്ന വമ്പൻ ബിസിനസ് സാമ്രാജ്യമായി പടുത്തുയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |