SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.48 AM IST

കത്തിക്കയറി കുരുമുളക് വില

black-pepper

കോട്ടയം: ഉത്തരേന്ത്യയിൽ നവരാത്രി, ദീപാവലി ഉത്സവകാലം അടുത്തതോടെ കുരുമുളക് വില കുതിച്ചുയരുന്നു. 2014ന് ശേഷം ആദ്യമായി വില കിലോക്ക് 700 രൂപ കടന്നു. കാലാവസ്ഥാ വ്യതിയാനവും രോഗവും മൂലം കുരുമുളക് ഉത്പാദനം കുറയുകയാണ്. വിയറ്റ്നാമിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞതും അനുകൂലമായി.

എന്നാൽ ഉത്പാദനം കുറവായതിനാൽ വില വർദ്ധനയുടെ പ്രയോജനം സാധാരണ കർഷകർക്ക് ലഭിക്കുന്നില്ല. 2014ൽ കുരുമുളക് വില 730 വരെയെത്തി റെക്കാഡിട്ടിരുന്നു. ഇറക്കുമതി കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കുതിപ്പിന് കാരണമെന്ന് കർഷകർ പറയുന്നു.

അന്താരാഷ്ട വില (ടണ്ണിന്)​

ഇന്ത്യ -7800 ഡോളർ

ശ്രീലങ്ക -6700 ഡോളർ

ഇന്തോനേഷ്യ- 6500 ഡോളർ

മലേഷ്യ- 6300 ഡോളർ

വിയറ്റ്നാം - 6000 ഡോളർ

ബ്രസീൽ -5800 ഡോളർ

റബർ ഉത്പാദനം ഇടിയുന്നു

പകൽ താപനില ഉയർന്നതോടെ റബർ ഉത്പാദനം കുറഞ്ഞു. എൽനിനോ പ്രതിഭാസം അന്താരാഷ്ട്ര തലത്തിലും ഉത്പാദനം കുറച്ചു. ആർ.എസ് .എസ് ഫോർ വ്യാപാരി വില കിലോക്ക്266ൽ സ്റ്റെഡിയാണ്. അന്താരാഷ്ട്ര വില കോലാലംമ്പൂരും 267ൽ നിൽക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PEPPER, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360