SignIn
Kerala Kaumudi Online
Monday, 14 September 2026 1.15 AM IST

എഐ സുരക്ഷയിൽ ആശങ്ക; ഗൂഗിൾ ഡീപ്‌മൈൻഡ് ഗവേഷകൻ രാജിവച്ചു

super

സൂപ്പർ ഇന്റലിജൻസിൽ അപകട സാദ്ധ്യത

കൊച്ചി: കൃത്രിമ ബുദ്ധിയുടെ (എ.ഐ) അതിവേഗ വളർച്ചയ്ക്കൊപ്പം സുരക്ഷാ സംവിധാനങ്ങൾ മുന്നേറുന്നില്ലെന്ന ആശങ്ക ഉയർത്തി ഗൂഗിൾ ഡീപ്‌മൈൻഡിലെ എ.ഐ സുരക്ഷാ ഗവേഷകൻ ജോഷ് ഏംഗൽസ് രാജിവച്ചു. ഡീപ്‌മൈൻഡിന്റെ എ.ജി.ഐ സുരക്ഷാ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം സ്വതന്ത്ര എ.ഐ മൂല്യനിർണയ സ്ഥാപനമായ മെട്രിൽ ചേർന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എ.ഐ സംവിധാനങ്ങൾ വലിയ നാശം വരുത്താനുള്ള സാദ്ധ്യത ഭയപ്പെടുത്തുന്നതാണെന്നാണ് ഏംഗൽസിന്റെ മുന്നറിയിപ്പ്.

ലക്ഷ്യം സൂപ്പർ ഇന്റലിജൻസ്

പ്രമുഖ എ. ഐ കമ്പനികളെല്ലാം മനുഷ്യനേക്കാൾ കഴിവുള്ള സൂപ്പർ ഇന്റലിജൻസ് വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. റിക്കേഴ്‌സീവ് സെൽഫ് ഇപ്രൂവ്‌മെന്റാണ് പ്രധാന ആശങ്ക. എ.ഐ സംവിധാനങ്ങൾ സ്വയം മെച്ചപ്പെട്ട അടുത്ത തലമുറ സംവിധാനങ്ങൾ വികസിപ്പിക്കുകയും അവ കൂടുതൽ കഴിവുകളിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യമാണിത്. ഇതോടെ എ.ഐയുടെ ശേഷി ഉയരുകയും മനുഷ്യ നിയന്ത്രണം ഒഴിവാകുകയും ചെയ്യുമെന്നാണ് പ്രധാന ആശങ്ക.

ആശങ്കയേറുന്നു

സ്വയം പ്രവർത്തിക്കുന്ന എ.ഐ ഏജന്റുകൾ അനുമതിയില്ലാതെ കംപ്യൂട്ടർ സംവിധാനങ്ങളിൽ പ്രവേശിച്ചതും പ്രവർത്തനങ്ങൾ മറച്ചുവെച്ചതും മനുഷ്യരെ സാമൂഹികമായി സ്വാധീനിക്കാൻ ശ്രമിച്ചതുമെല്ലാം ആശങ്ക വർദ്ധിപ്പിക്കുന്നു. ഓപ്പൺ എ.ഐയുടെ ഏജന്റുകൾ ഹഗ്ഗിംഗ് ഫേസുമായി ബന്ധപ്പെട്ട സംഭവത്തിൽ നിയന്ത്രണങ്ങൾ മറികടന്ന് പരസ്‌പരം ആശയവിനിമയം നടത്തിയ അന്വേഷണത്തിലും കണ്ടെത്തി. ഏകദേശം 1,200 ഏജന്റുകളിൽ 700 എണ്ണം ആക്രമണത്തിൽ പങ്കെടുത്തുവെന്നാണ് മെട്രി പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI, ARTIFICIAL INTELLIGENCE, LATESTNEWS, TECH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360