SignIn
Kerala Kaumudi Online
Saturday, 15 August 2026 3.38 AM IST

പോസ്റ്റർ, ഫോട്ടോ പ്രദർശനം

poster
പോസ്റ്റർ–ഫോട്ടോ പ്രദർശനം

കോഴിക്കോട്: ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്രവിഭാഗത്തിന്റെയും മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് വിരമിച്ച ചരിത്രവിഭാഗം പ്രൊഫസർ വസിഷ്ഠിന്റെയും സംയുക്താഭിമുഖ്യത്തിൽ, സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ആസ്പദമാക്കി കോളേജിൽ പോസ്റ്റർ–ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് പ്രൊഫ. മോൻസി മാത്യു ഉദ്ഘാടനം ചെയ്തു. ചരിത്രവിഭാഗം മേധാവി പ്രൊഫ. ബീന പി. ഉൾപ്പെടെയുള്ള അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. ദേശീയ പ്രസ്ഥാന ചരിത്രത്തിന്റെ ഭാഗമായിരുന്നിട്ടും മുഖ്യധാരാ ചരിത്രാഖ്യാനങ്ങളിൽ വേണ്ടത്ര ഇടം ലഭിക്കാതെ പോയ വിവിധ സംഭവങ്ങളെയും വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പരിചയപ്പെടുത്തുന്ന പോസ്റ്ററുകളും ഫോട്ടോകളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL