കുറ്റ്യാടി : ബി.ജെ.പി നരിപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരംഗ യാത്ര നടത്തി. ബി. ജെ പി സംസ്ഥാനകമ്മിറ്റി അംഗം എം.പി രാജൻ തൊട്ടിൽ പാലത്ത് ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ മണ്ഡലം പ്രസിഡന്റ് എം സി അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി രാഗേഷ് തറേമ്മൽ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മനു മോഹനൻ, ജില്ലാ പ്രസിഡന്റ് അമൽരാജ് . രാജു തോട്ടുംചിറ, വി.കെ ശ്രീജിത്ത് പ്രസംഗിച്ചു. കെ.കെ അനൂപ്, പി പി ഇന്ദിര,അഖിൽ നാളോംകണ്ടി, ബീനാമോളി നേതൃത്വം നൽകി. പൈക്കളങ്ങാടിയിൽ തുടങ്ങിയ യാത്ര തൊട്ടിൽപ്പാലം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |